സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി; വിശ്വാസയോഗ്യമല്ലെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സിപിഐഎം പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴി. കരിപ്പൂരില്‍ എത്തിയത് കടം കൊടുത്ത പണം തിരികെവാങ്ങാനാണ്. പണം തിരികെ നല്‍കാനുള്ളത് മുഹമ്മദ് ഷെഫീഖെന്നും മൊഴിയില്‍. അതേസമയം അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കസ്റ്റംസ് അറിയിച്ചു. സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കി പങ്കെടുത്തതിന് തെളിവുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയില്‍ ‘പാര്‍ട്ടി ബന്ധ’മെന്ന പേരില്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു. പ്രചരിക്കുന്നത് ആരുടെ ശബ്ദരേഖയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കും. അതില്‍ ഒരു പങ്ക് പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു.
ടി പി വധക്കേസ് പ്രതികള്‍ക്കും കവര്‍ച്ചയില്‍ പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. കവര്‍ച്ചാ സംഘത്തിന് സംരക്ഷണം നല്‍കുന്നത് കൊടി സുനിയാണ്. മുഹമ്മദ് ഷാഫിയും ഇടപെടുമെന്നും ശബ്ദരേഖയില്‍. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പാര്‍ട്ടിക്കാര്‍ക്ക് പങ്ക് നല്‍കുന്നതെന്നും സന്ദേശത്തിലുണ്ട്.
Story Highlights: arjun ayanki, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here