മാധ്യമങ്ങളും കസ്റ്റംസും പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് അര്‍ജുന്‍ ആയങ്കി; നിരപരാധിത്വം കോടതിയില്‍ തെളിയിച്ചോളാം

മാധ്യമങ്ങളും കസ്റ്റംസും പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ അര്‍ജുന്‍ ആയങ്കി മാധ്യങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തിലെ പങ്കിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളോട് പറയേണ്ട ആവശ്യമില്ല, ഞാനത് കോടതിയില്‍ പറഞ്ഞോളാം’ എന്നായിരുന്നു അര്‍ജുന്റെ പ്രതികരണം. താനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പാര്‍ട്ടിയെ വലിച്ചിഴയ്ക്കരുത് എന്നും അര്‍ജുന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ലെന്ന അര്‍ജുന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന നിലപാടിലാണ് കസ്റ്റംസ്. കരിപ്പൂരില്‍ എത്തിയത് കടം കൊടുത്ത പണം തിരികെവാങ്ങാനാണ്. പണം തിരികെ നല്‍കാനുള്ളത് മുഹമ്മദ് ഷെഫീഖെന്നും അര്‍ജുന്റെ മൊഴിയില്‍ പറയുന്നു.
Story Highlights: ARJUN AYANKI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here