ഭാരം കുറച്ച് കിം ജോംഗ് ഉൻ; വൈറലായി വീഡിയോ

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ജീവിതം എന്നും ചർച്ചാ വിഷയമാണ്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും, വിവാദങ്ങളും മറ്റും സൃഷ്ടിക്കുകയും ചെയ്യുന്ന കിംമിന്റെ ജീവിതം വേണ്ടതും ചർച്ചാ വിഷയമായിരിക്കുകയാണ്.
ഒരു മാസം ഇടവേളയെടുത്ത് ജനമധ്യത്തിലെത്തിയ ഉന്നിനെ കണ്ട് എല്ലാരും അമ്പരന്നു. ശരീര ഭാരം കുറച്ച് താരതമ്യേന മെലിഞ്ഞാണ് ഒടുവിലായി ഉത്തരകൊറിയയിൽ നിന്ന് പുറത്ത് വന്ന വിഡിയോയിൽ കിം കാണപ്പെട്ടത്. അത് മുതൽ ഇതെങ്ങനെ സംഭവിച്ചുവെന്ന ചർച്ചയിലാണ് സൈബർ ലോകം. സ്വയം ഭാരം കുറച്ചതാണോ, അതോ രോഗം വാൻ മെലിഞ്ഞ് പോയതാണോ എന്നുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
റോയിട്ടേഴ്‌സാണ് കിംമിന്റെ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചത്. ഈ രാജ്യത്തെക്കുറിച്ചുള്ളതെല്ലാം അജ്ഞാതമാണെന്നാണ് ചിലർ പ്രതികരിച്ചത്. ചിലപ്പോൾ കൊവിഡ് പിടിപെട്ട് മെലിഞ്ഞതാകാമെന്നാണ് മറ്റുചിലരുടെ അനുമാനം.
കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ഉത്തരകൊറിയ. എന്നാൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തി ഈ പ്രതിസന്ധി നേരിടുകയാണ്. ചൈനയിൽ നിന്നാണ് ഉത്തരകൊറിയ ആവശ്യസവസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here