Advertisement

‘കൗതുക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’; ആകാശവാണിയിലൂടെ കേട്ട ആ ശബ്ദം ട്വന്റിഫോറിലൂടെ വീണ്ടും എത്തുന്നു

July 1, 2021
Google News 2 minutes Read
m ramachandran come back through 24 with kouthuka varthakal

ശബ്ദം കൊണ്ട് തിരിച്ചറിയുന്ന ചിലരുണ്ട്. അതിലൊരാളാണ് ആകാശവാണിയിലൂടെ മലയാളികൾക്ക് സുപരിചിതനായ എം രാമചന്ദ്രൻ. ആകാശവാണി പ്രക്ഷേപണം ചെയ്ത കൗതുക വാർത്തകളിലൂടെ അദ്ദേഹം ശ്രോതാക്കളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി. പിന്നീട് ചില ടെലിവിഷൻ പരിപാടികളിലും ആ ശബ്ദം നമ്മൾ കേട്ടു. ട്വന്റിഫോറിലൂടെ വീണ്ടും രാമചന്ദ്രന്റെ ശബ്ദം മലയാളികൾ കേൾക്കാൻ പോകുകയാണ്. ഇന്ന് തുടങ്ങുന്ന കൗതുക വാർത്തകളിലൂടെ.

‘ആകാശവാണി… കൗതുക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ …..എൺപതുകളിലും തൊണ്ണൂറുകളിലും റേഡിയൊ പെട്ടിയിലൂടെ, ഈ ശബ്ദം കേൾക്കാൻ മലയാളി കാത്തിരിക്കുമായിരുന്നു.. അത്രമേൽ ആഴത്തിലാണ് രാമചന്ദ്രന്റെ ശബ്ദവും, അദ്ദേഹത്തിന്റെ അവതരണവും മലയാളിയുടെ മനസിൽ പതിഞ്ഞത്.

1966ൽ ആകാശവാണിക്കൊപ്പം ചേർന്ന അദ്ദേഹം, ജീവിതത്തിലെ മൂന്ന് പതിറ്റാണ്ട് കാലം പ്രക്ഷേപണ കലയ്ക്കായി മാറ്റിവച്ചു.കെഎസ്ഇബിയിലെ ക്ലറിക്കൽ ജോലി ഉപേക്ഷിച്ച് അദ്ദേഹമെത്തിയത്,ആകാശവാണിയിലെ വാർത്ത വായനക്കാരനാകണമെന്ന അടങ്ങാത്ത അഭിവാഞ്ജ ഒന്നു കൊണ്ട് മാത്രമാണ്. ആ ശബ്ദമാണ് മലയാളി വീണ്ടും കേൾക്കാൻ തുടങ്ങുന്നത് ട്വന്റിഫോറിലൂടെ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ട്വന്റിഫോറിൽ പരിപാടി കാണാം.

Story Highlights: m ramachandran come back through 24 with kouthuka varthakal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here