Advertisement

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി

July 1, 2021
1 minute Read
money laundering offering job
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. എറണാകുളം പറവൂർ സ്വദേശിയായ സെജോ സേവിയറിനെതിരെയാണ് കബളിപ്പിക്കപ്പെട്ട യുവാക്കൾ പരാതി നൽകിയത്. വിദേശത്ത് കഴിയുന്ന സെജോയെ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പൊലീസിൽ പരാതി നൽകി.

ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എറണാകുളം പറവൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് സെജോ സേവിയർ പണം തട്ടിയെന്നാണ് പരാതി. ഇന്ത്യയിൽ നിന്ന് അസർബെെജാനിൽ എത്തിയ ശേഷം ഇവിടെ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ട് പോകാമെന്നായിരുന്നു യുവാക്കൾക്ക് ഇയാൾ നൽകിയ ഉറപ്പ്. എന്നാൽ അസർബൈജാനിൽ എത്തിയ ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം യുവാക്കൾ അറിയുന്നത്.

നാട്ടിൽ തിരികെയെത്തിയ യുവാക്കൾ തങ്ങളുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സെജോയോ സമീപിച്ചെങ്കിലും നൽകാൻ തയ്യാറായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സെജോയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഉൾപ്പെടെ പണം യുവാക്കൾ പണം നൽകിയിരുന്നു. പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന സെജോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Story Highlights: money laundering by offering job abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement