Advertisement

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി; ഒരാൾ അറസ്റ്റിൽ

July 1, 2021
Google News 1 minute Read

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. ചിന്താവളപ്പ് റോഡിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഏഴിടങ്ങളിലായി ഐ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നത്. വിദേശ കോളുകൾ അടക്കം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഐ.ബി കണ്ടെത്തി. നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഐ.ബി വൃത്തങ്ങൾ അറിയിച്ചു.

Story Highlights: Telephone exchange

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here