Advertisement

കളമശേരി റെയിൽവേ ട്രാക്കിൽ ഇറച്ചിക്കടയിൽ ഉപയോഗിക്കുന്ന മരത്തടി; അട്ടിമറി ശ്രമമെന്ന് സംശയം

July 1, 2021
Google News 1 minute Read

കളമശേരി റെയിൽവേ ട്രാക്കിൽ മരത്തടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മരത്തടി മനഃപൂർവം ട്രാക്കിലിട്ടതാണെന്ന് സംശയിക്കുന്നതായി ആർ.പി.എഫ് അറിയിച്ചു.

സൗത്ത് കളമശേരി റെയിൽവേ മേൽപാലത്തിന് സമീപം ചൊവ്വാഴ്ചയാണ് ട്രാക്കിൽ മരത്തടി കണ്ടെത്തിയത്. ഇറച്ചി കടയിൽ ഉപയോഗിക്കുന്ന മരത്തടിയാണ് കണ്ടെത്തിയത്. ഏഴരയ്ക്ക് കടന്നുപോയ ബിലാസ്പുർ-എറണാകുളം ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അസ്വാഭാവികമായി കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരം എറണാകുളം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ തന്നെ ആലുവയിൽ നിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ ഈ വിവരം അറിയിക്കുകയും ഇതനുസരിച്ച് ട്രെയിൻ നിർത്തി നടത്തിയ പരിശോധനയിൽ തകർന്ന നിലയിൽ തടിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Story Highlights: Kalamassery railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here