കരിപ്പൂർ സ്വർണക്കടത്തിൽ വസ്തുകൾ പുറത്തുവരണമെന്ന് ജനയുഗം

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വസ്തുതകൾ പുറത്തുവരണമെന്ന് സിപിഐ മുഖപത്രം ജനയുഗം. അറസ്റ്റിലായവർക്ക് രാഷ്ട്രീയമോ ധാർമ്മകതയ്ക്ക് യോജിക്കാത്തതോ ആയ ബന്ധങ്ങൾ ഉണ്ടെങ്കൽ അവ പുറത്തുവരണമെന്നാണ് ജനയുഗം പറയുന്നു.
നിലവിലെ വിവാദങ്ങൾ വൻകിട അധോലോക മാഫിയാ ശക്തികളുടെ വേരറുക്കാൻ സാധിക്കുന്ന നടപടികളിലേക്ക് എത്തിക്കില്ല. തിരുവനന്തപുരം സ്വർണക്കടത്തു കേസിലും ഇതാണ് സംഭവിച്ചത്. രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടതോടെ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടു. സ്വർണക്കള്ളക്കടത്ത് നിർബാധം തുടരുകയും ചെയ്തു. പുതിയ സംഭവത്തിലും അത്തരമൊരു പരിണതിയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കാനില്ലെന്നും ജനയുഗം മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
Story Highlights: Janayugam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here