സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം

സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങളാണ് വീണ്ടും പരിശോധിക്കുക. മോഷണം, തട്ടി കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
കരിപ്പൂർ സ്വർണക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇത് സംബന്ധിച്ച എഫ്‌ഐആർ തയ്യാറായിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്. പി കെ. വി. സന്തോഷ് കുമാറായിരിക്കും കേസ് അന്വേഷിക്കുക. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം അന്വേഷണത്തിന്റെ ഭാഗമാകും.
സംസ്ഥാനത്തെ സ്വർണക്കടത്ത് മാഫിയകളുടെ പ്രവർത്തനങ്ങൾ ഗൗരവമായാണ് കാണുന്നതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിരീക്ഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.
Story Highlights: Karipur gold smuggling, crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here