Advertisement

വെളുത്തുള്ളി ചായയുടെ ആരോഗ്യ ഗുണങ്ങൾ

July 3, 2021
Google News 0 minutes Read

നമ്മുടെ ഭക്ഷണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് വെളുത്തുള്ളി. പ്രാചീന കാലം മുതൽ മനുഷ്യർ വെളുത്തുള്ളിയുടെ ഗുണങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഉണക്കിപ്പൊടിച്ചും, എണ്ണയായും ഒക്കെ നാം വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ ലഭിക്കാൻ വേണ്ടി ചിലർ അവ ചൂട് വെള്ളത്തിലിട്ട് വെറും വയറ്റിൽ സേവിക്കാറുണ്ട്. എന്നാൽ എല്ലാവർക്കും ഈ വിധത്തിൽ വെളുത്തുള്ളി സേവിക്കാൻ ഇഷ്ടമായി എന്ന് വരില്ല. അത്തരക്കാർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് വെളുത്തുള്ളി ചായ.

വളരെ എളുപ്പത്തിൽ വെളുതുളിയും, തേനും, നാരങ്ങയും, വെള്ളവും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു സ്പെഷ്യൽ ചായയാണ് വെളുത്തുള്ളി ചായ. ആരോഗ്യത്തിന് അത്യുത്തമം ആണിത്. ഉയർന്ന രക്ത സമർദ്ദമോ രക്തത്തിലെ ഉയർന്ന പഞ്ചസാരയോ മൂലം സാധാരണ ചായ കുടിക്കാൻ വയ്യാത്തവർക്ക് ഏറ്റവും യോജിച്ച ഒരു ബദലാണ് വെളുത്തുള്ളി ചായ.

ആന്റിബാക്‌ടീരിയ ആന്റി വൈറൽ ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിൽ ചായയിൽ അൽപ്പം കറുവപ്പട്ടയും ഇഞ്ചിയും ചേർത്താൽ ഇതിന്റെ ഗുണം ഇരട്ടിക്കും. വെളുത്തുള്ളിയിൽ വിറ്റാമിൻ സി അടങ്ങിയതിനാൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. വെളുത്തുള്ളി ചായ നമ്മുടെ ഊർജ്ജത്തിന്റെ തോത് വർധിപ്പിക്കും.

പ്രമേഹത്തിലേക്ക് വഴി തെളിക്കുന്ന അമിനോ ആസിഡ് ഹോമോസിസ്റ്റൈൻ തോത് കുറയ്ക്കാനും വെളുത്തുള്ളി ചായയ്ക്ക് സാധിക്കും. പ്രമേഹം മൂലം ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കും. കോളസ്ട്രോളും ടൈപ്പ് 2 പ്രമേഹമാ ഉള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളിയുടെ ഉപയോഗം സഹായിക്കും.

വെളുത്തുള്ളി ചായ തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് ഇഞ്ചിയും ഒരു ടീ സ്പൂൺ വെളുത്തുള്ളിയും കുറച്ച് കുരുമുളകും ചതച്ച് ഇടുക. അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ച് ചൂടോടെ കുടിക്കാം. കറുവപ്പട്ടയും നാരങ്ങയും ചേർത്താൽ രുചിയും പോഷക ഗുണങ്ങളും വർധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here