Advertisement

വ്യക്തികളല്ല പാര്‍ട്ടി; കൊടകര കേസില്‍ സുരേന്ദ്രനെ നേരിട്ട് പിന്തുണയ്ക്കാതെ ശോഭാ സുരേന്ദ്രന്‍

July 3, 2021
Google News 1 minute Read

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരിട്ട് പിന്തുണ നല്‍കാതെ ശോഭാ സുരേന്ദ്രന്‍. ഏതെങ്കിലും വ്യക്തിയല്ല പാര്‍ട്ടിയെന്ന് പ്രതികരിച്ച ശോഭ സുരേന്ദ്രന്‍ പറയാനുള്ളതെല്ലാം കെ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായ സിപിഐഎം അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കെ സുരേന്ദ്രന്‍ ഒളിവിലാണെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഒളിച്ചുകളി മാത്രമാണെന്നും കേസില്‍ നിയമനടപടികള്‍ക്ക് സുരേന്ദ്രന്‍ വിധേയനാകുന്നില്ലെങ്കില്‍ അത് ആഭ്യന്തര വകുപ്പിന് പരിശോധിക്കാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: shobha surendran, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here