Advertisement

മനുഷ്യക്കടത്തിന് 10 വർഷം വരെ തടവ്; ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

July 4, 2021
Google News 1 minute Read
bill against human trafficking to be introduced

മനുഷ്യക്കടത്തിനെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് സർക്കാർ നീക്കം. മനുഷ്യക്കടത്തിനെതിരായ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും.

വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ് ബിൽ തയാറാക്കിയത്. മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവർക്ക് ചുരുങ്ങിയത് ഏഴ് വർഷത്തെ ജയിൽശിക്ഷ നൽകുന്നതാണ് പുതിയ നിയമം. മനുഷ്യക്കടത്തിന് ഇരയാകുന്ന വർക്ക് നഷ്ടപരിഹാരത്തിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ബില്ലിൽ പറയുന്നു.

Story Highlights: bill against human trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here