Advertisement

2019 ലെ ശിശുദിനം സമ്മാനിച്ച മുറിവുകളിൽ നിന്ന് മുക്തി നേടാതെ ഒരു കുടുംബം; സുമനസുകളുടെ സഹായം തേടുന്നു

July 4, 2021
Google News 3 minutes Read
family seeks help for treatment

2019ലെ ശിശുദിനം നെന്മാറ അയിലൂർ സ്വദേശിയായ കലാധരന്റെ കുടുംബത്തിന് കറുത്ത ഓർമ്മയാണ്. അന്നാണ് സ്‌കൂൾ കുട്ടികളുമായി കലാധരൻ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. കലാധരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഇന്ന് തുടർ ചികിത്സയ്ക്കായി കരുണയുള്ളവരുടെ കനിവ് തേടുകയാണ് ഈ കുടുംബം.

ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കലാധരന്റെ കുടുംബം. സ്വന്തമായി വീടില്ല. ഭാര്യ ലത തൊഴിലുറപ്പ് പദ്ധതിക്ക് പോയി ലഭിക്കുന്ന വരുമാനംകൊണ്ടാണ് വീട്ടിൽ അടുപ്പെരിയുന്നത്. ഇതുവരെ ചികിത്സയ്ക്ക് ചിലവ് വന്നത് 20 ലക്ഷത്തോളം രൂപയാണ്. നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചതുകൊണ്ടാണ് ഇതുവരെ മുന്നോട്ടുപോകാനായത്.

തുടർ ചികിത്സ നടത്തിയാൽ കലാധരൻ ജീവിതത്തിലേക്ക് പൂർണമായി മടങ്ങിയെത്തുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന് ഇനി വേണ്ടിവരിക മൂന്ന് ലക്ഷം രൂപയാണ്. അന്നത്തെ ചിലവിന് പോലും ഇവരുടെ കയ്യിൽ പണമില്ല. മൂന്ന് ലക്ഷം രൂപ കണ്ടെത്തുകയെന്നാൽ ഇവരെ സംബന്ധിച്ച് അസാധ്യമാണ്.

കരുണയുള്ള മനുഷ്യരിലാണ് ഇനി പ്രതീക്ഷ. സഹായമുണ്ടാകണം. ഈ കുടുംബത്തെ ചേർത്തുപിടിക്കാനാകണം.

Latha Kaladharan
Account number – 15580100105315
ifsc code- FDRL0001558
Federal bank Nenmara

Phone -+91 – 9605191635

Adress – Latha Kaladharan
Plakkattuparambu
Ayiloor
Nenmara

Story Highlights: family seeks help for treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here