മുടിയുടെ ഉള്ള് കൂടാൻ സൂത്ര വിദ്യകൾ

കട്ടിയുള്ളതും നീളമുള്ളതുമായ ഇടതൂർന്ന മുടിയാണ് ഏവരും ആഗ്രഹിക്കുന്നത്. ഉള്ള് കുറഞ്ഞ മുടി കാഴ്ച്ചയിൽ വിഷമകരമാകാം, ഇത് കഷണ്ടിയുടെയും അലോപ്പീസിയയുടെയും അടയാളമാകാം. പല ആളുകളും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് ഉള്ള് കുറഞ്ഞ മുടി. മുടിക്ക് നീളത്തിന് അനുസരിച്ച് ഉള്ളില്ലാത്തത് മുടിയുടെ ഭംഗി കവർന്നെടുക്കും. എന്നാൽ ചില പ്രകൃതിദത്ത ചേരുവകളുടെ സഹായത്തോടെ ഈ പ്രശ്നത്തിന് അറുതി വരുത്താൻ സാധിക്കും.
മുടി വളർച്ചയ്ക്കായി പല പരീക്ഷണമുറകളും പയറ്റി പരാജയപ്പെട്ടവരാകും പലരും. എന്നാൽ രാസവസ്തുക്കൾ നിറഞ്ഞ കേശ സംരക്ഷണ ഉൽപ്പന്നങ്ങളും ഹെയർ ട്രീട്മെന്റുകളും ചെയ്യുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിയിഴകൾക്ക് കൂടുതൽ നാശം ചെയ്യുകയാണ്. മുടിയുമായി ബന്ധപ്പെട്ട നമ്മുടെ എല്ലാ ആശങ്കകൾക്കും പ്രകൃതി ദത്തമായ ധാരാളം പരിഹാരങ്ങളുണ്ട്.
മുടിയയുടെ ഉള്ള് കൂറ്റൻ സഹായിക്കുന്ന ഹെയർ മാസ്കുകൾ
പതിവായി പ്രയോഗിക്കുമ്പോൾ ഈ ഹെയർ പായ്ക്കുകൾ നിങ്ങളുടെ മുടിയുടെ ഘടന ക്രമേണ മാറ്റും. എല്ലാ ആഴ്ചയും ഈ ഹെയർ മാസ്കുകൾ ഇടാൻ ശ്രമിക്കുക.
ചെമ്പരത്തി വെള്ളം
ഒരു ചെമ്പരത്തി പൂവും 5 – 6 ഇലകളും രാത്രി മുഴുവൻ തണുത്ത വെള്ളത്തിൽ മുക്കി വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇലകളും പൂക്കളും പിഴിഞ്ഞ് വെള്ളം എടുക്കുക. ഈ ചെമ്പരത്തി വെള്ളത്തിൽ മുടി പതിവായി കഴുകുന്നത് ഫലം ചെയ്യും.
പപ്പായ നാരങ്ങാ നീര് മാസ്ക്
കുറച്ച് പപ്പായ പൾപ്പ് എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ കടലപ്പൊടി, നാരങ്ങാ നീര് എന്നിവ ചേർക്കുക. ഇത് നല്ല രീതിയിൽ യോജിപ്പിക്കുക. നനഞ്ഞ മുടിയിൽ ഇത് പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here