ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ജസ്യൂട്ട് സഭ

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ജസ്യൂട്ട് സഭ.
ദളിതർക്കും, ആദിവാസി വിഭാഗത്തിനും, പാർശ്വവൽകരിക്കപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ച, അവർക്കൊരു ജീവിതമൊരുക്കാൻ അഹോരാത്രം പ്രയത്‌നിച്ച വ്യക്തിയാണ് സ്റ്റാൻ സ്വാമിയെന്ന് കുറിപ്പിൽ പറയുന്നു. ഫാദർ സ്റ്റാൻ സ്വാമിയുടെ ജീവിതമാണ് ഏറ്റവും വലിയ സാക്ഷ്യമെന്നും, അദ്ദേഹത്തിന് നിയമസംവിധാനത്തിൽ നിന്ന് ഒരിക്കലും നീതി ലഭിച്ചില്ലെന്നും സഭ പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Story Highlights: JESUIT CHURCH response on stan swamy death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here