03
Aug 2021
Tuesday

ഇന്നത്തെ പ്രധാന വാർത്തകൾ (05-07-2021)

todays news headlines july 5

ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുമുണ്ടായിരുന്നു. മുംബൈയിലെ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നീട്ടിയേക്കും; ഇളവുകളിൽ തീരുമാനം നാളെ

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ ധാരണ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ രണ്ടാഴ്ച കൂ​ടി തു​ട​രാനാണ് സാധ്യത. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കൊ​വി​ഡ് അ​വ​ലോ​ക​ന സ​മി​തിയോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതികള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയതായി പ്രതി ഷെഫീഖ്; ജയിലില്‍ വധഭീഷണിയുണ്ടായി

ടിപി കേസ് പ്രതികള്‍ സംരക്ഷണം നല്‍കുമെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി ഷെഫീഖ്. ജയിലില്‍ വധഭീഷണി നേരിട്ടെന്നും ഷെഫീഖ് കോടതിയെ അറിയിച്ചു. പരാതി എഴുതി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

‘മുകേഷ് എംഎൽഎയെ വിളിച്ചത് കൂട്ടുകാരന് വേണ്ടി; റെക്കോർഡ് ചെയ്തത് സിനിമാ നടനായതുകൊണ്ട്’; വിശദീകരിച്ച് ഒറ്റപ്പാലത്തെ കുട്ടി

മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് ഒറ്റപ്പാലത്തെ കുട്ടി. മുകേഷ് എംഎൽഎയെ വിളിച്ചത് കൂട്ടുകാരന് വേണ്ടിയാണെന്ന് കുട്ടി പറഞ്ഞു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ലഭ്യമാക്കാനാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്തത്. സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുട്ടി വ്യകത്മാക്കി.

മുകേഷ് എംഎൽഎയെ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി

മുകേഷ് എംഎൽഎയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തി. ട്വന്റിഫോർ സംഘമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കുട്ടി അവിടെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ സിപിഐഎം പ്രവർത്തകർ കുട്ടിയെ മാറ്റിയെന്നാണ് വിവരം. മീറ്റ്‌ന സ്വദേശിയാണ് കുട്ടി.

വണ്ടിപ്പെരിയാറിൽ ആറുവയസുകാരി പീഡനത്തിനിരയായത് മൂന്ന് വർഷം; പ്രതി അശ്ലീല വിഡിയോകൾക്ക് അടിമ

ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ അർജുൻ പീഡിപ്പിച്ചത് മൂന്ന് വർഷമെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തതെന്നും പൊലീസ് പറയുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16 ന് അവസാനിക്കും

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16 ന് അവസാനിക്കും. നിലവിൽ ശിവശങ്കറിന് സർവ്വീസിൽ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. എന്നാൽ വിവാദമാകാൻ സാധ്യതയുള്ളതിനാൽ നിയമോപദേശത്തിന് ശേഷമായിരിക്കും സർക്കാർ തീരുമാനം.

Story Highlights: todays news headlines july 5

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top