മുഖത്തെ ഭംഗി കെടുത്തുന്ന ബ്ലാക്ക് ഹെഡ്‌സ്; എളുപ്പത്തിൽ നീക്കം ചെയ്യാം
എണ്ണമയമുള്ള ചർമ്മത്തിൽ പ്രധാനമായി കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്‌സ് അഥവാ കറുത്ത പൊട്ടുകൾ. വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ നീക്കം ചെയ്യാനായി ഇതാ അഞ്ച് വഴികൾ;
- ഫേസ്‌വാഷ് കൊണ്ട് ദിവസവും രണ്ട് നേരമെങ്കിലും മുഖം കഴുകുക.
- തുളസി, പുതിന, വേപ്പില എന്നിവ അടങ്ങിയ ഫേസ്‌വാഷുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
- പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആസ്ട്രിൻജെന്റ് കോട്ടണിൽ മുക്കി എണ്ണമയമുള്ള സ്ഥലത്ത് നന്നായി തുടയ്ക്കുക.
- ചർമ്മം വരണ്ടാൽ മുഖത്ത് വെള്ളം സ്പ്രേ ചെയ്‌ത ശേഷം വിരല് കൊണ്ട് നന്നായി മസ്സാജ് ചെയ്യുക. ശേഷം മുഖം കഴുകി മൃദുവായ ടവൽ കൊണ്ടി തുടയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുക.
- നാരങ്ങാ നീരും പയറുപൊടിയും മുൾട്ടാണിമിട്ടിയും റോസ് വാട്ടറിൽ യോജിപ്പിച്ച് പേസ്റ്റാക്കി മുഖത്തിടുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here