Advertisement

കള്ളപ്പണം വെളുപ്പിക്കൽ: മഹബൂബ മുഫ്​തിയുടെ മാതാവിനെ​ ഇ ഡി ചോദ്യം ചെയ്യും

July 6, 2021
Google News 6 minutes Read

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ​​ കേസില്‍ കശ്​മീര്‍ മുന്‍ മുഖ്യമന്ത്രി മഹബൂബ മുഫ്​തിയുടെ മാതാവ്​ ഗുല്‍ഷന്‍ നസീറിനെ​ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യംചെയ്യും.ജൂലൈ 14ന്​ ശ്രീനഗറിലെ ഓഫിസില്‍ ഹാജരാകാന്‍ ഇ.ഡി നോട്ടീസ്​ നല്‍കി.

കശ്​മീരില്‍ എത്തിയ മണ്ഡല പുനര്‍ നിര്‍ണയ കമീഷനെ കാണേണ്ടതില്ലെന്ന്​ പി.ഡി.പി തീരുമാനിച്ചതിന്​ പിന്നാലെയാണ്​ ഇ.ഡിയുടെ നീക്കമെന്ന്​ മഹബൂബ ആരോപിച്ചു. രാഷ്​ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരെപോലും വെറുതെ വിടുന്നില്ല. ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും ഉള്‍പ്പെടെയുള്ള ഏജന്‍സികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്നും മഹബൂബ ട്വീറ്റ്​ചെയ്​തു.

കശ്​മീര്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച മുഫ്​തി മുഹമ്മദ്​ സഈദി‍െന്‍റ ഭാര്യയാണ്​ ഗുല്‍ഷന്‍ നസീര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here