ഇന്നത്തെ പ്രധാന വാർത്തകൾ (06-07-2021)
പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ
ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. നിലവിൽ മിസോറാം ഗവർണ്ണറാണ് പി. എസ് ശ്രീധരൻ പിള്ള.
കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ല; മാധ്യമങ്ങളെ പഴിച്ച് എ.വിജരാഘവൻ
സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.
‘സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ’; സുപ്രിംകോടതി പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം)
സുപ്രിംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി.
രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 553 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം.
പിഎസ്‌സി കോഴയിൽ കൂടുതൽ ആരോപണങ്ങളുമായി ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ. സി മുഹമ്മദ് രംഗത്ത്. മന്ത്രി അഹമ്മദ് ദേവർകോവിൽ അടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് കോഴ നിയമനത്തിനായി നിയോഗിച്ചത്. സെക്രട്ടേറിയറ്റിന് അകത്ത് കോഴ നിർദേശം മുന്നോട്ടുവച്ചപ്പോൾ ആരും എതിർത്തില്ല. ആരോപണങ്ങളുടെ പേരിലുള്ള നടപടി പ്രതീക്ഷിച്ചതാണെന്നും ഇ. സി മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു.
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനാണ് മരിച്ചത്.
Story Highlights: todays news headlines july 6
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here