സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സ; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബോര്‍ഡിലേക്ക് വിദഗ്ദ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. മരുന്ന് കുട്ടിക്ക് നല്‍കാനാകുമോയെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും.
അതേസമയം വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് മരുന്ന് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 16 മണിക്കൂറെങ്കിലും പുറത്തെടുത്ത് മാത്രമേ ചികിത്സ നടത്താനാകൂ എന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. മരുന്നിന് വേണ്ടത് 16 കോടിയിലധികം രൂപയാണ്. കേസ് നാളെ വീണ്ടും കേള്‍ക്കും.
കഴിഞ്ഞ ദിവസം കേരളത്തിലെ ജനങ്ങളില്‍ നിന്ന് പൊതുധനസമാഹരണത്തിലൂടെ കണ്ണൂര്‍ മാട്ടൂലില്‍ ഈ അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമായിരുന്ന മുഴുവന്‍ പണവും ലഭിച്ചിരുന്നു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷയാണ് അറിയിച്ചത്. 18 കോടി രൂപയാണ് മുഹമ്മദിന് മരുന്നിനായി കണ്ടെത്തേണ്ടിയിരുന്നത്.
Story Highlights: spinal mascular atrophy, medical board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here