Advertisement

മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതം

July 7, 2021
Google News 0 minutes Read
chevayoor rape case

കോഴിക്കോട് ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്തിയത് സിസി ടിവി ദൃശ്യങ്ങളിലൂടെ. പെണ്‍കുട്ടിയെ പ്രതികള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മെഡിക്കല്‍ കോളജിനടുത്തുള്ള മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വച്ചാണ് പ്രതികളായ ഗോപീഷും ഇന്ത്യേഷ് കുമാറും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഹെല്‍മറ്റ് ധരിപ്പിച്ചാണ് സ്‌കൂട്ടറിന്റെ പിന്നിലിരുത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ നിര്‍ണായകമായി.

കോട്ടപ്പറമ്പിലെ ഷെഡില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്. മൂന്നാം പ്രതിയായ മുഹമ്മദ് ഷമീറിനെ മറ്റ് പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു.മൂന്ന് പ്രതികളും സുഹൃത്തുക്കളാണ്.ഗോപീഷിനെയും ഷമീറിനെയും മാത്രമാണ് പിടികൂടിയത്. ഇന്ത്യേഷ് കുമാര്‍ ഒളിവിലാണ്.ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു.2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഒളിവിലുള്ള ഇന്ത്യേഷ് കുമാര്‍.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here