Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-07-2021)

July 7, 2021
Google News 1 minute Read

വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു

വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയെയാണ് അന്ത്യം. ന്യുമോണിയയാണ് മരണകാരണം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്.

ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന് സൂചന; ആർസിപി സിംഗിനും ലല്ലൻ സിംഗിനും സാധ്യത

ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന് സൂചന. ഇത് സംബന്ധിച്ച് ജെഡിയു അധ്യക്ഷൻ ആർപി സിംഗ് ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുന്നുവെന്ന വാർത്ത ആദ്യം പുറത്ത് വിടുന്നത് ജെഡിയു ബിഹാർ പ്രസിഡന്റ് ഉമേശ് കുശ്വാഹയാണ്.

സ്വാമി പ്രകാശാനന്ദ അന്തരിച്ചു

സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന; സ്വപ്ന ഫൈനലിൽ അർജന്റീന-ബ്രസീൽ പോരാട്ടം

കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം.

രാജ്യത്ത് 43,733 പുതിയ കൊവിഡ് രോഗികൾ ; 930 മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ‌ രോ​ഗമുക്തരായത്. നിലവിൽ 4,59,920 പേരാണ് ചികിത്സയിലുള്ളത്.

Story Highlights: todays news headlines july 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here