Advertisement

സഹകരണ മന്ത്രാലയ രൂപീകരണം; സഹകരണ ബാങ്കുകളെ കൂടി കൊള്ളയടിക്കാനുള്ള ശ്രമം: സിപിഐഎം

July 8, 2021
Google News 1 minute Read
amit shah sitharam yechuri

സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം. മോദി സര്‍ക്കാരിന്റെ ഏറ്റവും മോശമായ അജണ്ടയാണ് സഹകരണ വകുപ്പ് രൂപീകരണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ചു സഹകരണം സംസ്ഥാന വിഷയമാണ്. പൊതുമേഖല ബാങ്കുകളിലെ പണം കുത്തകള്‍ക്ക് വായ്പ അനുവദിച്ച ശേഷം സഹകരണ ബാങ്കുകളെ കൂടി കൊള്ളയടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയ ചുമതല ലഭിച്ചതോടെ അത് സ്ഥിരീകരിക്കപ്പെട്ടുവെന്നും യെച്ചൂരി ട്വിറ്ററില്‍ പ്രതികരിച്ചു.

അതേസമയം കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചൈന നമ്മുടെ ഭൂമി കൈയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍ജമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

Story Highlights: cpim, amit shah, sitharam yechuri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here