ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയിലെ പ്രമുഖ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് അമീർ അലിയെ സൗദി പൗരൻ കൊലപ്പെടുത്തിയത്. ജിദ്ദയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമീർ അലി. കവർച്ചാ ശ്രമത്തിനിടെയാണ് അമീറിനെ പ്രതികൾ കൊലപ്പെടുത്തുന്നത്. തുടർന്ന് മൃതദേഹം ഒളിപ്പിച്ചു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികൾ പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
Story Highlights: Saudi Arabia, Execution
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here