ഗോകുലം കേരള താരം വിൻസി ബരെറ്റോ കേരള ബ്ലാസ്റ്റേഴ്സിൽ

ഗോകുലം കേരളയുടെ ഗോവൻ വിങ്ങർ വിൻസി ബരെറ്റോ കേരള ബ്ലാസ്റ്റേഴ്സിൽ. കഴിഞ്ഞ സീസണിൽ ഗോകുലത്തിലെത്തിയ ബരെറ്റോ ഗോകുലത്തിനായി 13 മത്സരങ്ങൾ കളിച്ച് ഒരു അസിസ്റ്റ് നേടിയിരുന്നു. 21കാരനായ താരം എഫ്സി ഗോവ റിസർവ് ടീമിൽ നിന്നാണ് ഗോകുലത്തിൽ എത്തിയത്.
അതേസമയം, നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ ഹൈദരാബാദ് എഫ്സിയിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ഡബിളടിച്ച മുംബൈ സിറ്റി എഫ്സിയിൽ നിന്നാണ് 36കാരൻ സ്ട്രൈക്കർ ഹൈദരാബാദിലെത്തുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ഹൈദരാബാദ് എഫ്സി തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് ഓഗ്ബച്ചെ ഹൈദരാബാദിലെത്തിയത് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി എട്ട് ഗോളുകൾ നേടിയ ഓഗ്ബച്ചെ 3 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ലീഗ് ഡബിൾ അടിച്ച മുംബൈയുടെ പ്രകടനത്തിൽ ഓഗ്ബച്ചെ നിർണായക സ്വധീനമാണ് ചെലുത്തിയത്.
Story Highlights: Vincy Barretto joins kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here