Advertisement

തെരഞ്ഞെടുപ്പ് വീഴ്ച; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് കമ്മിറ്റിയുടെ പരിഗണനയില്‍

July 9, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടനാരംഗത്തുണ്ടായ വീഴ്ച പരിശോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് പരിഗണിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതില്‍ പുതിയ അധ്യക്ഷന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. പാല, കരുനാഗപ്പള്ളി, കല്‍പ്പറ്റ, കുണ്ടറ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം സംഘടനാവീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയിട്ടുണ്ട്.നെന്മാറ, ഒറ്റപ്പാലം, അരുവിക്കര, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്നടക്കം വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി നിര്‍ദേശമൊന്നും സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെ വെക്കാന്‍ സാധ്യതയില്ല. അതേസമയം തിരുത്തല്‍ നിര്‍ദേശങ്ങള്‍ കമ്മിറ്റി തയാറാക്കും. വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

Story Highlights: cpim state secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here