Advertisement

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ

July 10, 2021
Google News 1 minute Read
covaxin may get who approval soon

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ. നാല് -ആറ് ആഴ്ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നതാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കൊവാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായാണ് വിലയിരുത്തൽ.

അടുത്തിടെയാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഡേറ്റ ഭാരത് ബയോട്ടെക്ക് പുറത്തുവിട്ടത്. കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ബ്രസീൽ, മെക്‌സിക്കോ, ഇറാൻ, ഫിലിപ്പീൻസ് അടക്കം 16 രാജ്യങ്ങളിലാണ് നിലവിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നത്.

Story Highlights: covaxin may get who approval soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here