എത്ര കഴിച്ചാലും മതിയാവാത്ത പാൽ കപ്പ

മലബാറിന്റെ ഒരു നടൻ വിഭവമാണ് പാൽ കപ്പ. കപ്പ നാളികേര പാലിൽ വറ്റിച്ച് എടുത്ത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് വെറുതെ കഴിക്കാനും അല്ലെങ്കിൽ നോൺ വെജ് കറികളുടെ കൂടെ കഴിക്കാനും നല്ല രുചിപ്രദമാണ്.
ചേരുവകൾ
- കപ്പ -3 എണ്ണം
- ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
- ചുവന്ന മുളക് – 4 എണ്ണം
- നാളികേരം ചിരകിയത് – ചെറിയ കപ്പ്
- നാളികേര പാൽ – 1/2 കപ്പ്പ
- ച്ച മുളക് – 2 എണ്ണം
- കറിവേപ്പില
- ഉപ്പ് -ആവശ്യത്തിന്
- കടുക് – 1/2 ടീ സ്പൂൺ
- വെളിച്ചെണ്ണ – 2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ കപ്പ ച്രരുതായി നുറുക്കുക. ശേഷം വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക. ഒരു മുക്കാൽ വേവാകുമ്പോളേക്കും അതിലേക്ക് ആവശ്യത്തിന് ഉപ്പും നായ്ക്കര പാലും ഇട്ട് വേവിക്കുക. അതിലേക്ക് ചിരകിയ നാളികേരം ഇട്ട് വേവിക്കുക.
അതിന് ശേഷം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി, കറിവേപ്പില, ചുവന്ന മുളക്, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് വേവിച്ച കപ്പ ഇട്ട് നന്നായി യോജിപ്പിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here