സ്ത്രീ വിരുദ്ധ പരാമർശങ്ങൾ; പി.കെ നവാസ് അടക്കമുള്ള എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ വനിതാ വിഭാഗം

എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ എംഎസ്എഫ് വനിതാ വിഭാഗം. നിരന്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതായി വനിതാ വിഭാഗം പരാതിപ്പെട്ടു. എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവർക്കെതിരെയാണ് പരാതി. ലീഗ് സംസ്ഥാന നേതൃത്വത്തിനാണ് ഹരിത നേതൃത്വം പരാതി നൽകിയത്.
മലപ്പുറം ജില്ലയിൽ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ട എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അതിനെ ‘വേശ്യയുടെ ചാരിത്രപ്രസംഗം’ എന്ന് വിശേഷിപ്പിച്ചു. വേശ്യയ്ക്കും ന്യായീകരണം ഉണ്ടാകും എന്ന തരത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നതാണ് വനിതാ വിഭാഗത്തിന്റെ പരാതി. മാത്രമല്ല മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് പ്രവർത്തിക്കണമെങ്കിൽ മറ്റ് പല നിബന്ധനകളുമുണ്ടെന്ന ചില സ്വകാര്യ ക്യാമ്പെയ്‌നുകളും സംസ്ഥാന നേതാക്കൾ തന്നെ നടത്തുന്നുവെന്നും വനിതാ വിഭാഗമായ ഹരിത ആരോപിച്ചു.
ഒരു പ്രത്യേക തരം ഫെമിനിസം പാർട്ടിയിൽ വളർത്തുകയാണ് ഹരിതയെന്ന് സംസ്ഥാന പ്രസിഡന്റും മലപ്പുറം ജില്ലയിലെ നേതാക്കളും പറഞ്ഞുവെന്നും ഹരിത വിഭാഗം ആരോപിച്ചു.
Story Highlights: msf women wing against pk navas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here