സിക വൈറസ് : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘം

സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദേശം. രോഗ ലക്ഷണം ഉള്ള ഗർഭിണികളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശങ്ങൾ നൽകിയത്. നിലവിലെ പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയായിരുന്നു ലക്ഷ്യം.നിലവിൽ 15 പേർക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Highlights: need to strengthen precautionary measures against zika says center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here