ഇത് യേശുദാസിന്റെ സഹോദരനല്ല [24 Fact Check]

ഗാനഗന്ധർവൻ യേശുദാസിന്റെ സഹോദരൻ കെ.ജെ ജസ്റ്റിൻ പാട്ടു പാടുന്നു എന്ന പേരിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഇത്ര മനോഹരമായി പാടുന്ന ആളിനെ അറിയുമോ? എന്നുതുടങ്ങുന്ന വാചകത്തോട് കൂടിയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗാനഗന്ധർവൻ യേശുദാസിന്റെ സഹോദരൻ കെ.ജെ ജസ്റ്റിൻ പാട്ടുപാടുന്ന വീഡിയോ ആണ് ഇതെന്നാണ് പോസ്റ്റിന്റെ ഇതിവൃത്തം. എന്നാൽ പ്രചരിക്കുന്ന വിഡിയോയും വാർത്തയും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
വൈക്കം സ്വദേശിയായ കെ.എം റോയിയുടെ വിഡിയോ ആണ് യേശുദാസിന്റെ സഹോദരന്റെ വിഡിയോ എന്ന പേരിൽ തെറ്റായി പ്രചരിക്കുന്നത്. നിരവധി പേരാണ് വ്യാജ പ്രചാരണം വിശ്വസിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
2020 ഫെബ്രുവരിയിലാണ് കെ.ജെ ജസ്റ്റിൻ ആത്മഹത്യ ചെയ്യുന്നത്. അന്ന് മാധ്യമങ്ങൾ നൽകിയ ചിത്രത്തിന് ഇപ്പോൾ വിഡിയോയിൽ പ്രചരിക്കുന്ന ആളുമായി യാതൊരു ബന്ധവും ഇല്ലെന്നുള്ളതാണ് വാസ്തവം.
Story Highlights: this is not yesudas brother 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here