Advertisement

അണ്ണാ ഡി.എം.കെ മുന്‍ മന്ത്രി തോപ്പു എന്‍.ഡി വെങ്കടാചലം ഡി.എം.കെയില്‍ ചേര്‍ന്നു

July 11, 2021
Google News 0 minutes Read

അണ്ണാ ഡി.എം.കെ മുന്‍ മന്ത്രി തോപ്പു എന്‍.ഡി വെങ്കടാചലവും അനുയായികളും ഡി.എം.കെയില്‍ ചേര്‍ന്നു. ഞായറാഴ്​ച രാവിലെ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്‍ ഇവരെ വരവേറ്റു. അന്തിയൂര്‍ മുന്‍ എം.എല്‍.എ കൃഷ്​ണന്‍, 15 സഹകരണ സംഘം പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ്​ വെങ്കടാചലത്തോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നത്​.

ഇറോഡ്​ ജില്ലയിലെ പെരുന്തുറൈ നിയമസഭ മണ്ഡലത്തില്‍നിന്ന്​ രണ്ട്​ തവണ വിജയിച്ചു. ജയലളിത മന്ത്രിസഭയില്‍ റവന്യു, പരിസ്​ഥിതി വകുപ്പുമന്ത്രിയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ ഇദ്ദേഹത്തിന്​ സീറ്റ്​ നിഷേധിച്ചു. തുടര്‍ന്ന്​ സ്വതന്ത്രനായി മല്‍സരിച്ചതിനെ തുടര്‍ന്ന്​ അണ്ണാ ഡി.എം.കെയില്‍നിന്ന്​ പുറത്താക്കപ്പെട്ടു.

കൊങ്കുമേഖലയില്‍പ്പെട്ട ഇറോഡില്‍ നിന്ന്​ പ്രവര്‍ത്തകരുടെ ​കൊഴിഞ്ഞുപ്പോക്ക്​ അണ്ണാ ഡി.എം.കെ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം മക്കള്‍ നീതിമയ്യം പ്രസിഡന്‍റ്​ കമല്‍ഹാസന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ച ആര്‍. മഹേന്ദ്രനും കൂട്ടരും ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here