സിക പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം തലസ്ഥാനത്ത് ; രോഗികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ സന്ദർശിക്കും

സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തിരുവന്തപുരം ജില്ലാ ഓഫിസറുമായും കേന്ദ്രസംഘം കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തങ്ങളിൽ സംഘം തൃപ്തി അറിയിച്ചിട്ടുണ്ട്.
വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്.
നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
Story Highlights: Central Health Team will visit Zika Affected Areas TVM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here