Advertisement

ഇന്ധനവില നിയന്ത്രിക്കണം; ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

July 12, 2021
Google News 1 minute Read

ഇന്ധനവില വര്‍ധനവില്‍ ജനങ്ങളുടെ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിത്രകൂടില്‍ സമാപിച്ച ആര്‍എസ്എസിന്റെ നേതൃയോഗത്തിലും ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Story Highlights: Nitin Gadkari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here