കറുകപുത്തൂർ പീഡനം ; ഇടപെട്ട് വനിത കമ്മിഷൻ , പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തു

കറുകപുത്തൂർ ലഹരി പീഡനക്കേസിൽ ഇടപെട്ട് വനിത കമ്മിഷൻ. സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണം ശക്തമാക്കാൻ പൊലീസിനോട് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് കൗൺസിലിംഗ് അനിവാര്യമാണെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം തന്നെ കേസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് വനിത കമ്മിഷൻ വിഷയത്തിൽ കേസ് എടുത്തിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പോക്സോ അല്ലാത്ത നാല് കേസുകളിൽ ഇടപെടാൻ വനിതാ കമ്മിഷന് അധികാരമുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ പൊലീസ് കോടതിയെ സമീപിക്കും. പെൺകുട്ടിയിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
Story Highlights: Karukaputhoor Case: Women Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here