Advertisement

കെ.എസ്.ആർ.ടി.സി.യുടെ ബെംഗളൂരു സർവീസ് പുനഃരാരംഭിച്ചു

July 12, 2021
Google News 1 minute Read

കൊവിഡ്‌ വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ തിരുവനന്തപുരം – ബെംഗളൂരു സർവീസ് കെ.എസ്.ആർ.ടി.സി. പുനഃരാരംഭിച്ചു. കൊവിഡ്‌ മാനദണ്ഡങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ഇരു സംസ്ഥനങ്ങളും സർവീസുകൾ തുടങ്ങാൻ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചത്. ഏപ്രിൽ 9 മുതലാണ് സർവീസ് നിർത്തലാക്കിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സർവീസ് ആരംഭിച്ചത്.

ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗളൂരു സർവീസ് ആദ്യ ദിനം സർവീസ് നടത്തുക . ആദ്യ ദിവസം തന്നെ സീറ്റുകളെല്ലാം നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സർവീസുകള്‍ നടത്തുക.

അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് സർക്കാർ ഇത് വരെ അനുമതി നൽകിയിട്ടില്ല. അത് കൂടി ലഭിച്ചാൽ പാലക്കാട് സേലം വഴിയുള്ള ബെംഗളൂരു സർവീസ് ആരംഭിക്കാനാകും. ഇതിനായി ആദ്യഘട്ടമെന്ന നിലയിലേക്ക് തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബോണ്ട് സർവീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് – കോയമ്പത്തൂര്‍ ബോണ്ട് സർവീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ്‌നാട് അന്തര്‍സംസ്ഥാന ഗതാഗതത്തിനുള്ള അനുമതി നല്‍കുമെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here