പഴനിയിൽ മലയാളി യുവതി പീഡനത്തിനിരയായ സംഭവം തമിഴ്‌നാട് പൊലീസ് അന്വേഷിക്കും

പഴനിയിൽ മലയാളി യുവതി പീഡനത്തിനിരയായ സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്തു.ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നേരത്ത പഴനി പൊലീസിന് പരാതി നൽകിയപ്പോൾ അവഗണിക്കുന്ന തലത്തിൽ മറുപടി ഉണ്ടായെന്ന പരാതി കുടുംബം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 19 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.കേരളത്തിൽ നിന്നു പഴനിയിൽ തീർഥാടനത്തിനു പോയ ദമ്പതികൾക്കാണ് ദുരന്തം നേരിടേണ്ടി വന്നത്.ഭർത്താവിന്റെ കൺമുൻപിൽ വച്ച് ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവൻ പ്രതികൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ലോഡ്‌ജ് ഉടമ ഉൾപ്പെടെയുള്ളവരെ പിടികൂടേണ്ടതുണ്ട്.ഈയോരു സാഹചര്യത്തിൽ അന്വേഷണ സംഘം മൂന്നായി പിരിഞ്ഞ് കേസ് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.നേരത്തെ കണ്ണൂർ, തലശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു കൂടാതെ കമ്മിഷ്ണറുടെ നേതൃത്വത്തിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.
തമിഴ് നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനക്കായി കണ്ണൂരിലേക്ക് എത്തുന്നുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടി ശക്തമായ നടപടി എടുക്കുമെന്നാണ് ദിണ്ഡിഗുൽ എസ്പി രാവള്ളി പ്രിയ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here