Advertisement

കേരള കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ്; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചെന്ന് പിജെ ജോസഫ്

July 13, 2021
Google News 1 minute Read

കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കും.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സ്ഥാനങ്ങളെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും ഉന്നത സ്ഥാനങ്ങള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പരസ്യപ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കുകയും അദ്ദേഹം നിരസിക്കുകയും ചെയ്തത്. ഇതോടെ കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. പുനസംഘടനയോടെ വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ പുതിയ ആളുകളെത്തും.

Story Highlights: kerala congress, pj joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here