Advertisement

കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കിയുടെ സഹായി അജ്മൽ അറസ്റ്റിൽ

July 13, 2021
Google News 1 minute Read

കരിപ്പൂർ സ്വർണക്കടത്തിൽ അർജുൻ ആയങ്കിയെ സഹായിച്ച അജ്മലിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയാണ് അറസ്റ്റിലായ അജ്മൽ. ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അജ്മലിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

അജ്മൽ തൻ്റെ മാതാവിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അർജുൻ ആയങ്കിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കും സിം കാർഡ് എടുത്ത് നൽകിയിരുന്നു. കൂടാതെ സ്വർണക്കടത്തിനും സ്വർണം അപഹരിക്കുന്നതിനും അജ്മൽ കൂട്ടുനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം , ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ചോദ്യം ചെയ്യലിനായി ഷാഫിയെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Karipur Gold Smuggling, Ajmal Arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here