Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (13/07/2021)

July 13, 2021
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.

സഹോദരിയേയും ഭർത്താവിനേയും ക്രൂരമായി മർദിച്ചു; പഴനി പൊലീസ് വേട്ടയാടുന്നുവെന്ന് യുവതിയുടെ ഭർത്താവ്

പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ്. പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

പഴനിയിൽ യുവതി പീഡനത്തിനിരയായ കേസ്; ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

പഴനിയിൽ കണ്ണൂർ തലശേരി സ്വദേശിനി പീഡനത്തിനിരയായ കേസിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം .

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകൾ തകർന്നുവീണു.

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടിയിലാണ് സംഭവം. ഊരള്ളൂർ സ്വദേശി അഷറഫിനെ അഞ്ചംഗ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ്; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. കേസിലെ പ്രതി അർജുൻ ആയങ്കി, ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയതായി കരുതുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായത്.

അട്ടപ്പാടിയിൽ ആനയ്ക്ക് അന്ത്രാക്‌സ് സ്ഥിരീകരിച്ചു

അട്ടപ്പാടി അതിർത്തിയിലെ ആനകട്ടിയിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് അന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് വനം വകുപ്പ് കണ്ടെത്തി.

ഇറാഖിലെ ആശുപത്രിയിൽ വൻ സ്‌ഫോടനം; 44 രോഗികൾ വെന്തുമരിച്ചു

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികൾ വെന്തുമരിച്ചു. നസ്രിയ നഗരത്തിലെ ഇമാം അൽ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഐസൊലേഷൻ സെന്ററിലാണ് തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Story Highlights: News round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here