Advertisement

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ

July 14, 2021
Google News 1 minute Read

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ ആം ആദ്മി പാർട്ടി(എ.എ.പി.) അധികാരത്തിൽ വരികയാണെങ്കിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തകൊല്ലം ഫെബ്രുവരിയിലാണ് നാൽപ്പതംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കിൽ, എന്തുകൊണ്ട് ഗോവയിലെ ജനങ്ങൾക്ക് ലഭിക്കില്ല- അദ്ദേഹം ആരാഞ്ഞു. വൈദ്യുതി അധികമുള്ള സംസ്ഥാനമായിട്ടു കൂടി ഗോവയിൽ ഇടയ്ക്കിടെ വൈദ്യുതിമുടക്കം പതിവാണെന്നും കെജ്രിവാൾ ചൂണ്ടിക്കാണിച്ചു. എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭിക്കും- കെജ്രിവാൾ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലേയും മറ്റു പാർട്ടികളിലേയും എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനെ കെജ്രിവാൾ വിമർശിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് ആയിരക്കണക്കിന് ഗോവക്കാർ പറയുന്നു. ഗോവയ്ക്ക് മാറ്റം വേണം. ജനങ്ങൾക്ക് ആവശ്യം ശുദ്ധമായ രാഷ്ട്രീയമാണ്- കെജ്രിവാൾ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here