Advertisement

പരീക്ഷാപേപ്പർ കാണാതായ സംഭവം ; പരീക്ഷാ ചെയർമാനെ സസ്‌പെൻഡ് ചെയ്തു

July 14, 2021
Google News 1 minute Read

കാലടി സംസ്‌കൃത സർവകലാശാലയിൽ പരീക്ഷാപേപ്പർ കാണാതായ സംഭവത്തിൽ നടപടിയെടുത്ത് അധികൃതർ. പി.ജി സംസ്‌കൃതം സാഹിത്യത്തിലെ പരീക്ഷാ ചെയർമാൻ ഡോ.കെ.എ സംഗമേശിനെ സസ്‌പെൻഡ് ചെയ്തു.

പരീക്ഷാപേപ്പർ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ സമിതിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഈ മാസം 30 ന് ചേരാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിലും ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പൊലീസിന് പരാതി നൽകാനും തീരുമാനമായിട്ടുണ്ട്.

Story Highlights: Kalady Sanskrit university answer paper missing, Chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here