Advertisement

‘അമ്മിണിപ്പിള്ള വെട്ടുകേസ്’ അഭ്രപാളിയിലേക്ക്; ബിജു മേനോൻ കേന്ദ്ര കഥാപാത്രം; ഒപ്പം നിമിഷയും റോഷനും പദ്മപ്രിയയും

July 14, 2021
Google News 2 minutes Read
thekkan thallu case poster

ജിആർ ഇന്ദുഗോപൻ്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന നോവൽ അഭ്രപാളിയിലേക്ക്. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് എൻ ആണ് സിനിമ അണിയിച്ചൊരുക്കുന്നത്. ബിജു മേനോൻ അമ്മിണിപ്പിള്ളയാകുമ്പോൾ നിമിഷ സജയൻ, റോഷൻ മാത്യൂസ്, പദ്മപ്രിയ എന്നിവരും സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തും.

ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സിവി സാരഥിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. രാജേഷ് പിന്നാടൻ തിരക്കഥ ഒരുക്കും. ക്യാമറ മധു നീലകണ്ഠൻ.

Story Highlights: oru thekkan thallu case movie poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here