Advertisement

ഇടവേളകളില്ലാതെ കടകള്‍ തുറക്കണമെന്നാവശ്യത്തില്‍ ഉറച്ച് വ്യാപാരികള്‍; വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച

July 14, 2021
Google News 1 minute Read

മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.

ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാണ് തീരുമാനിച്ചിട്ടുള്ളത്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

Story Highlights: traders kerala, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here