ഇത് ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ച’; ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വി മുരളീധരന്‍

കേരളത്തിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങൾ അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണിതെന്നും ഗാന്ധിയൻ മാർഗത്തിലൂള്ള ഈ പ്രതിഷേധത്തിലൂടെ ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച വി മുരളീധരൻ കേരളത്തിലെ നിയമവാഴ്ച സമ്പൂർണ്ണമായി തകർന്നിരിക്കുന്നുവെന്നും ലഹരി കടത്ത്, സ്വർണ്ണക്കടത്ത് മാഫിയകളുടെ ഇഷ്ടലക്ഷ്യമാണിന്ന് കേരളമെന്നും അഭിപ്രായപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻജിയ്ക്ക് അഭിവാദ്യങ്ങൾ…. ഒരു പക്ഷേ ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണ് കേരള ഗവർണറുടെ ഉപവാസം…
രാജ്ഭവന്റെ ചട്ടക്കൂടുകളിലൊതുങ്ങാത്ത ആർജ്ജവമുള്ള പൊതുപ്രവർത്തകനാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ…
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച ശബ്ദം….
ഗാന്ധിയൻ മാർഗത്തിലൂള്ള തന്റെ പ്രതിഷേധത്തിലൂടെ ബഹു.ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ…..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here