ജിഎസ്ടി കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് മന്ത്രി കെ എന്‍ ബാലഗോപാല്‍

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രം നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ഉടനെ നല്‍കണമെന്ന് കെ. എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ജിഎസ്ടി വിഹിതം 4500 കോടി സംസ്ഥാനത്തിന് കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ കേന്ദ്രം തീരുമാനം കൈക്കൊള്ളണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉടന്‍ തീരുമാനം കൈക്കാള്ളാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചുവെന്നും കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്ടി നഷ്ട പരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കാലാവധി അവസാനിക്കാന്‍ പോവുകയാണ്. 5% കടമെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖലയുടെ ഉണര്‍വിനുള്ള പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here