മരം മുറിക്കല്‍; വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി

മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി. റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്ക് എതിരെയാണ് ഉത്തരവ്.
ശാലിനിക്ക് വിശ്വാസ്യത ഇല്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ഇവരെ വിവരാവകാശ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിരുന്നു. മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിഞ്ഞുകൊണ്ടാണ് മരംമുറിക്കല്‍ ഉത്തരവ് പുറത്തിറങ്ങിയത് എന്നത് തെളിയിക്കുന്നത് അടക്കമുള്ള രേഖകളാണ് ഇവര്‍ വിവരാവകാശ രേഖ പ്രകാരം നല്‍കിയത്. സര്‍ക്കാര്‍ കേസില്‍ പ്രതിരോധത്തിലാകുകയും വിവിധ ജില്ലകളില്‍ ഉത്തരവ് ദുരുപയോഗം ചെയ്ത് വന്‍തോതില്‍ മരം മുറിച്ചതിന്‍റെ കണക്കുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.
Story Highlights: wood robbery, right to information act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here