Advertisement

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; പൊലീസ് പിടികൂടിയ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

July 17, 2021
Google News 1 minute Read
karipur gold smuggling

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് പിടികൂടിയ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്. 14 പേരുടെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. സൂഫിയാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി കസ്റ്റംസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കേരളാ പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് കരിപ്പൂര്‍ കേസ് അന്വേഷിക്കുന്നത്.

കസ്റ്റംസ് മഞ്ചേരി കോടതിയില്‍ ആണ് അപേക്ഷ സമര്‍പ്പിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനുമാണ് അപേക്ഷ. പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അന്വേഷണം.

കൊടുവള്ളി സ്വദേശി സൂഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയതെന്നും വിവരം. സൂഫിയാനെ ഇതുവരെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്താലേ അര്‍ജുന്‍ ആയങ്കി, കൊടി സുനി തുടങ്ങിയവരുടെ പങ്ക് കണ്ടെത്താന്‍ സാധിക്കൂ. ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയും വിട്ടുനല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെടുന്നു.

Story Highlights: karipur gold smuggling, customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here