ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; യുഡിഎഫില്‍ കലഹം; വിശദീകരണവുമായി പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് നിര്‍ദേശം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. നേരത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ച ഇ ടി മുഹമ്മദ് ബഷീര്‍ അറിഞ്ഞിട്ടുണ്ടാകില്ല. മുസ്ലിം വിഭാഗത്തിന് എക്‌സ്‌ക്ലൂസീവായ ഒരു പദ്ധതി നഷ്ടമായെന്നത് സത്യമാണ്. മറ്റ് സമുദായങ്ങള്‍ക്ക് പ്രത്യേക പദ്ധതി എന്നതായിരുന്നു യുഡിഎഫ് മുന്നോട്ടുവച്ച നിര്‍ദേശം.
അതിനിടെ നടപ്പാക്കേണ്ടിയിരുന്നത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റിപ്പോര്‍ട്ട് എല്‍ഡിഎഫ് ഇല്ലാതാക്കി. യുഡിഎഫില്‍ വിഷയം ഉന്നയിക്കും. നിയമസഭയില്‍ ചര്‍ച്ച വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേറെ പദ്ധതിയെന്നത് ഗവണ്‍മെന്‍റിന് ചെയ്യാവുന്നതേയുള്ളൂ.
അതേസമയം മുസ്ലിങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് യോജിപ്പില്ല. പാര്‍ട്ടിയും യുഡിഎഫും ഇക്കാര്യം പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞ നഷ്ടമുണ്ടായിട്ടില്ലെന്ന വീക്ഷണഗതിയോട് യോജിപ്പില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
59: 41 എന്ന നിരക്കില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിച്ചിരുന്നു. ഇത് മുസ്ലിങ്ങളുടെ ആനുകൂല്യത്തെ വെട്ടിക്കുറച്ചുവെന്നാണ് വി ഡി സതീശന്‍ കാസര്‍ഗോഡ് പറഞ്ഞത്. പക്ഷേ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഇപ്പോഴത്തെ ഉത്തരവില്‍ കാര്യമായ പരാതിയില്ലെന്ന് പ്രതിപക്ഷനേതാവ് ഇന്ന് കോട്ടയത്ത് വച്ച് പറഞ്ഞു. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് കുറവ് വരാതെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണം എന്നായിരുന്നു യുഡിഎഫ് ആവശ്യം. ന്യൂനതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. മുസ്ലിംലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
Story Highlights: v d satheesan, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here