Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം; ആര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍

July 17, 2021
Google News 1 minute Read

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്കും അത് നഷ്ടമാകില്ലെന്നും കൂടുതല്‍ തുക വകയിരുത്തിയാണ് സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലീഗ് നേതാക്കളുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണത്തോടെ, മുസ്ലിം ലീഗും കോണ്‍ഗ്രസും പറയുന്നത് രാഷ്ട്രീയമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിവാദത്തില്‍ ശക്തമായ പ്രതിഷേധമാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്നത്. മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ എല്‍ഡിഎഫ് ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.
അതേസമയം വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Story Highlights: mv govindan, minority scholorships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here